വാർത്തകളും ലേഖനങ്ങളും
June 18, 2026
പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂൺ 28-ന് നടക്കും.
ഭാരതത്തെ പൂർണ്ണമായും പോളിയോമുക്ത രാജ്യമായി നിലനിർത്തുന്നതിനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായി ഈ വർഷത്തെ പൾസ് പോളിയോ ക്യാമ്പയിൻ ജൂൺ 28 ഞായറാഴ്ച സംഘടിപ്പിക്കാൻ തീരുമാനിച്ചു. 5 വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്നിന്റെ 2 തുള്ളികൾ വീതം ലഭ്യമാക്കും.
സാധാരണ വാക്സിനേഷൻ ബൂത്തുകൾക്ക് പുറമേ യാത്ര ചെയ്യുന്ന കുട്ടികൾക്കായി റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ട് ജെട്ടികൾ എന്നിവടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ ലക്ഷ്യമിട്ട് മൊബൈൽ ബൂത്തുകളും ആരോഗ്യ വകുപ്പ് സജ്ജമാക്കുന്നുണ്ട്. മുൻപ് വാക്സിൻ എടുത്തിട്ടുള്ള കുട്ടികളാണെങ്കിൽ പോലും ഈ ദിവസം വീണ്ടും തുള്ളിമരുന്ന് നൽകേണ്ടത് അനിവാര്യമാണ്.