ബജറ്റ് 2026-27

      ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഈ ഭരണസമിതിയുടെ ആദ്യ ബജറ്റാണിത്. ആയതിനാൽ അടുത്ത അഞ്ച് വർഷത്തേക്ക് ഈ ഭരണസമിതി ഏറ്റെടുത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി പദ്ധയിതേര പ്രവർത്തനങ്ങളുടെ വിവരങ്ങൾ പരമാവധി ഈ ബജറ്റിൽ ഉൾപെടുത്തുന്നതിന് ശ്രമിച്ചിട്ടുണ്ട്.   

         ഇത്തവണത്തെ ബജറ്റ് പ്രധാനമായും ഉൽപാദനമേഖലയ്ക്കും ശുചിത്വ മാലിന്യസംസ്കരണത്തിനും ആരോഗ്യമേഖലക്കും ബാലസൌഹൃദ പദ്ധതികള്‍ക്കുമാണ് ഊന്നൽ നൽകിയിട്ടുള്ളത്. കൃഷിയും മാലിന്യ സംസ്കരണവും ഒന്നിച്ച് നടത്തുകയാണെങ്കിൽ അത് വലിയൊരു നേട്ടമായിരിക്കും. എല്ലാ വീടുകളിലും മാലിന്യ സംസ്കരണം എന്നത്  അടുത്ത വർഷം പൂർത്തിയാക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയിൽ ഹെൽത്തി വില്ലേജ് എന്ന സമഗ്ര പദ്ധതി അടുത്ത വർഷം നടപ്പിലാക്കും.    

     ചക്കരക്കല്ലിൽ പഴയ കമ്മ്യൂണിറ്റി ഹാൾ നിലനിന്നിരുന്ന സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന ഓഡിറ്റോറിയം പ്രവൃത്തി നടന്നു വരുന്നു.  ചക്കരക്കൽ ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആധുനിക രീതിയിയിലുള്ള ഒരു ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ളക്സ്, പാര്ക്കിംഗ് സംവിധാനം, മിനി ഓഡിറ്റോറിയം,  ടോയ്ലറ്റ് മറ്റ് സൌകര്യങ്ങൾ അടങ്ങുന്ന ഒരു വിവിധോദ്ദേശ പ്രൊജക്ട് നടപ്പിലാക്കുന്നതിന് പഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ട്. എംഎൽഎ ഫണ്ടോ ബഹു. മുഖ്യമന്ത്രിയുടെ ആസ്തിവികസനോ ഫണ്ടോ ലഭ്യമായ മറ്റ് ഫണ്ടോ ഉപയോഗപ്പെടുത്തി പൂർത്തീകരിക്കും

     എംഎൽഎ ഫണ്ട്  1 കോടി രൂപ വകയിരുത്തി കക്കോത്ത് സ്റ്റേഡിയം റോഡിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മൌവ്വഞ്ചേരിയിൽ കളിസ്ഥലത്തിന് 25 സെൻറ് സ്ഥലം വാങ്ങുന്നതിന് പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിനടുത്ത് ഓഡിറ്റോറിയം നിർമ്മാണം അടുത്തവർഷം പൂർത്തീകരിക്കും. എല്ലാ വാർഡുകളിലും കളിസ്ഥലം നിർമ്മാണം എന്ന പദ്ധതി അടുത്ത വർഷം നടപ്പാക്കും. 

     ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് പദ്ധതികൾ ഈ വർഷവും വിഭാവനം ചെയ്യുന്നു. പദ്ധതി ചെലവിൽ 2024-25 വര്‍ഷം മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു. 100%  നികുതി പിരിവ് മുൻ വർഷങ്ങളിലെ പോലെ കഴിഞ്ഞ വർഷവും നേടാനായി. 

   സംസ്ഥാന സര്‍ക്കാരിൽ നിന്നും കേന്ദ്രസര്‍ക്കാരിൽ നിന്നും ലഭിക്കാനുള്ള ഫണ്ടും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും പഞ്ചായത്തിന്റെ തനത് വരുമാനവും പ്രതീക്ഷിച്ചാണ് ഈ ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. മുഴുവൻ ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് മുൻകാലങ്ങളിലെന്ന പോലെ തുടർന്നുള്ള വർഷങ്ങളിലും എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഈ ബജറ്റ് നിങ്ങളുടെ മുമ്പാകെ സമർപ്പിക്കുന്നു.                                                                    

  • BUDGET 26 27